കണ്ണൂർ: വാട്സാപ്പിലൂടെ പാർട്ടിപ്രവർത്തകരുള്ള ഗ്രൂപ്പിൽ സ്വന്തം ന-ഗ്നചിത്രം അയച്ച സംഭവത്തിൽ കണ്ണൂരിലെ സിപിഎം നേതാവിനെതിരെ പാർട്ടി നടപടിയെടുത്തു. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി കെപി മധുവിനെതിരെയാണ് നടപടിയുമായി പാർട്ടി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സ്ഥാനത്തുനിന്നും നീക്കുകയാണ് ചെയ്തത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി തീരുമാനപ്രകാരമാണിത്. കഴിഞ്ഞ ദിവസം പാർട്ടി അണികളുള്ള വാട്സപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം ന-ഗ്നചിത്രം മധു അയക്കുകയായിരുന്നു. എന്നാൽ അബദ്ധം പറ്റിയെന്ന് മനസ്സിലായതിനെ തുടർന്ന് പിൻവലിച്ചെങ്കിലും അപ്പോഴേക്കും ചിത്രം മിക്ക ആളുകളും കണ്ടുകഴിഞ്ഞിരുന്നു. തുടർന്ന് സംഭവം ചർച്ചയാകുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ വിവാദമായി മാറുകയും ചെയ്തു. നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് സിപിഎം നേതാവിന്റെ നമ്പരിൽ നിന്നും സ്വന്തം ന-ഗ്നചിത്രം അയച്ചത്.