സ്വന്തമായി രാജ്യം മാത്രമല്ല സ്വന്തമായി റിസർബാങ്കും കറൻസിയും ; നിത്യാനന്ദയുടെ കൈലാസത്തിൽ പുതിയ ബാങ്ക്

ഇന്ത്യയിൽ നിന്നും മുങ്ങി സ്വന്തമായി കൈലാസമെന്ന രാജ്യം നിർമ്മിച്ച ആൾ ദൈവം നിത്യാനന്ദ സ്വന്തമായി കറൻസിയും പുറത്തിറക്കുന്നതായി വിവരം . തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് റിസർബാങ്ക് ഓഫ് കൈലാസ എന്ന ബാങ്ക് തുടങ്ങിയതായും കറൻസി പുറത്തിറക്കുന്നതായും നിത്യാനന്ദ പറയുന്നത്.

നിരവധി വിവാദ വിഷയങ്ങൾ ഉണ്ടായിരുന്ന നിത്യാനന്ദ ഒരു സുപ്രഭാതത്തിൽ ഇന്ത്യയിൽ നിന്നും മുങ്ങി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപിൽ സ്വന്തമായി രാജ്യം നിര്മിക്കുകയായിരുന്നു. നിത്യാനന്ദയുടെ കൈലാസത്തിൽ നിരവധി നിത്യാനന്ദ ഭക്തരും ഉള്ളതായാണ് വിവരം. പെൺകുട്ടികളാണ് നിത്യാനന്ദയുടെ സന്തത സഹചാരികൾ.