ഭർത്താവ് ഡെപ്യൂട്ടി കലക്ടറാണെന്ന് പറഞ്ഞാണ് സ്വപ്ന നാട്ടുകാരെ പരിചയപ്പെടുത്തിയിരുന്നത്

സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോവുകയും പിന്നീട് എൻഐഎ പിടിയിലാവുകയും ചെയ്ത സ്വപ്‍ന സുരേഷിന്റെ ഉന്നതലങ്ങളിലെ പിടിപാട് എൻഐഎ അന്വേഷിച്ചു വരുകയാണ്. ഒരുപാട് കേസുകളിൽ അന്വേഷണം നേരിടുന്ന സ്വപ്‍ന പല തരത്തിലുള്ള തിരിമറികളും നടത്തിയിട്ടുണ്ടെന്നാണ് തെളിവുകൾ പുറത്തുവരുന്നത്. ആഡംബര ജീവിതവും രാത്രി വൈകിയ നിശാ പാർട്ടികളും സ്വപ്‍നയുടെ വഴിവിട്ട ജീവിതത്തിന്റെ തെളുവുകളാണ്.

എന്നാൽ പണം കൊടുത്തും ഗുണ്ടാ വിളയാട്ടം നടത്തിയും പലതും സ്വപ്‍ന ഒത്തുതീർപ്പാകുകയായിരുന്നു. നാലിൽ അധികം വിവാഹങ്ങൾ സ്വപ്‍ന കഴിച്ചതും അതിനൊപ്പം വഴിവിട്ട ബന്ധങ്ങളും സ്വപ്‍നയെ വാർത്തകളിൽ ഇടംപിടിപ്പിച്ചു. കൊല്ലംകാരനായ ജയശങ്കറിനെ വിവാഹം കഴിച്ച സ്വപ്‍നയെ പറ്റി ജയശങ്കറിന്റെ അയൽക്കാർ പറയുന്നതും സ്വപനയുടെ ആഡംബര ജീവിതത്തെ കുറിച്ചാണ്.

  60 വയസ് കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന് പറയുമ്പോൾ മോദിക്കും ബാധകമെല്ലെ: പ്രധാനമന്ത്രിയെ പരിഹസിച്ചു എം ബി രാജേഷ്

സ്വപ്‍നയെ കൊല്ലത്ത് ആകെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളുവെന്നും പിന്നീട് ഇപ്പോൾ വർത്തകളിലാണ് കാണുന്നതെന്നും ഇവർ പറയുന്നു. വീട്ടിൽ ആഡംബര കാറിൽ എത്തുന്ന സ്വപ്‍ന ഹൈ ടെക് രീതിയിലാണ് പെരുമാറിയതെന്നും ജയശങ്കറിന്റെ അനിയൻ ജോലി വാങ്ങി കൊടുത്തത് സ്വപനയാണെന്നും ഇ കാര്യങ്ങളൊക്കെ കേട്ടറിവ് മാത്രമുള്ളത് കൊണ്ടാണ് ആരോടും ഇതൊന്നും പറയാതതെന്നും ഇവർ പറയുന്നു. നാട്ടുകാരോടും പല ഉന്നതരോടും ഭർത്താവ് ഡെപ്യൂട്ടി കളക്ടറാണ് എന്നാണ് സ്വപ്‍ന പരിചയപെടുത്താറുള്ളതെന്നും എന്നാൽ ജയശങ്കർ നാട്ടുകാരുമായി അധികം ബന്ധങ്ങളിലാത്തയാളാണെന്നും നാട്ടുകാർ പറയുന്നു.

Latest news
POPPULAR NEWS