സ്വപനയുടെ മറ്റൊരു ഫ്ലാറ്റിൽ രാത്രി ഒരു മണിയാകുമ്പോൾ ശിവശങ്കരൻ സ്ഥിരമായി വരാറുള്ളതായി സെക്യൂരിറ്റി

സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന സ്വപനയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് കസ്റ്റംമ്സ്. ഉന്നതരുടെ ഇടപെടൽ മൂലം രഹസ്യ കേന്ദ്രത്തിൽ സ്വപനയും സുഹൃത്ത് സന്ദീപും ഒളിവിൽ കഴിഞ്ഞു വരുകയാണ് എന്നാണ് സൂചന. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി ബന്ധമുണ്ടെന്നും ചില ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.

ആരോപണത്തിന് പിന്നാലെ സ്വപനയുടെ അടുത്ത സുഹൃത്ത് കൂടിയായ മുഖ്യമന്ത്രിയുടെ ഐറ്റി സെക്രട്ടറിയായ ശിവശങ്കറിനെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. സ്വപനക്ക് ഒപ്പം കുടുംബത്തിലെ പാർട്ടികൾക്ക് വരെ പങ്കെടുക്കുന്ന ശിവ ശങ്കർ സ്ഥിരമായി സ്വപന താമസിക്കുന്ന ഫ്ലാറ്റിൽ വരാറുണ്ടെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സെക്രട്ടറിയേറ്റിന് പിന്നിലെ ഹെതർ ടവർ ഫ്ലാറ്റിൽ ശിവ ശങ്കർ താമസിച്ചിന്നു എന്നാണ് സെക്യൂരിറ്റി നടത്തുന്ന വെളിപ്പെടുത്തൽ.

മിക്ക ദിവസങ്ങളിലും രാത്രി 1 മണിക്ക് ശേഷമാണ് ശിവ ശങ്കർ എത്താറുള്ളതെന്നും എന്നാൽ ഏറ്റവും ഒടുവിൽ എത്തിയത് ജൂലൈ 6 രാത്രി ഏഴ് മണിക്കാണെന്നും ഇയാൾ പറയുന്നു. ഔദ്യോഗിക കാറിൽ എത്തുന്ന ശിവശങ്കർ അകത്തേക്ക് കാർ കയറ്ററില്ലന്നും കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് ശിവ ശങ്കറിന്റെ മുറി പരിശോധിച്ചെന്നും പറയുന്നു.

എന്നാൽ താൻ ഒരു മാസമായി ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും പക്ഷേ ശിവശങ്കറിന് ഒപ്പം വേറെ ആരും വന്നിട്ടില്ലെന്നും ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ സ്വർണക്കടത്ത് നടത്തുന്ന സ്വർണത്തിന്റെ ഇടപാടുകൾ ഇ ഫ്ലാറ്റിൽ വെച്ചാണ് നടന്നിയിരുന്നത് എന്ന വിവരം ലഭിച്ചിരുന്നു, സ്ഥിരമായി ഇ ഫ്ലാറ്റിൽ സ്വപ്‍ന, സരിത്ത്, സന്ദീപ് എന്നിവർ ഇവിടെ എത്തിയെന്ന വാർത്ത പ്രചരിച്ചതോടെ ഫ്ലാറ്റിലേക്ക് യുവമോർച്ച പ്രതിഷേധ പ്രകടനവും നടത്തി.