സ്വപ്നയും സന്ദീപും ജൂണിൽ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി കടത്തിയത് 27 കിലോ സ്വർണ്ണം, കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി മുൻപും പലപ്പോഴായി സ്വർണക്കടത്ത് നടത്തിയിട്ടുള്ളതായി വിവരങ്ങൾ പുറത്തുവരുന്നു. സ്വപ്നയും സരിതയും അടങ്ങുന്ന സംഘം ജൂണിൽ 27 കിലോ സ്വർണം കടത്തിയതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ജൂൺ 24, 26 തീയതികളിലായി നടത്തിയ സ്വർണ്ണക്കടത്തിന് പിന്നിൽ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരും ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ തന്നെയാണ് ബാഗുകൾ വിമാനത്താവളത്തിൽ എത്തിക്കുകയും ഇടപാടുകാർക്ക് കൈമാറുകയും ചെയ്തതതെന്ന് പറയുന്നു. ഇരുപത്തിനാലാം തീയതി ഒൻപത് കിലോ സ്വർണവും ഇരുപത്തിയാറാം തീയതി 18 കിലോ സ്വർണമാണ് ഇത്തരത്തിൽ വിമാനത്താവളം വഴി കടത്തിയത്.

വിദേശത്തു നിന്നും സ്വർണം അയച്ചു നൽകിയിരുന്നത് കേസിലെ മൂന്നാം പ്രതിയും ദുബായിൽ താമസിക്കുകയും ചെയ്യുന്ന ഫൈസൽ ഫരീദാണ്. സ്വർണ്ണം സരിത്ത് വിമാനത്താവളത്തിൽ നേരിട്ട് എത്തിയതാണ് കൈപ്പറ്റി ഇരുന്നത്. എൻ ഐ എ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ കേരളത്തിലേക്ക് എത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങളും എൻഐഎ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി എൻഐഎയുടെ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. വാറണ്ട് സംബന്ധിച്ചുള്ള കാര്യം പുറപ്പെടുവിചാൽ ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് തീരുമാനിച്ചിട്ടുള്ളത്.

Also Read  ആറ്റുകാൽ പൊങ്കാല നടന്നത് വീടുകളിൽ, ക്ഷേത്ര പരിസരം വൃത്തിയാക്കാൻ ചിലവഴിച്ചത് ലക്ഷങ്ങൾ ; അഴിമതിയിൽ വിശദീകരണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രി