സ്വപ്നയും സന്ദീപും പിടിയിലായത് വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അഭിഭാഷകന്റെ ഫോൺ ചോർത്തിയതോടെ പദ്ധതി പൊളിഞ്ഞു

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും ഇന്നലെ രാത്രി എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് ഇരുവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതേസമയം സ്വപ്നയും സന്ദീപും വ്യാജ പാസ്‌പോർട്ടിൽ രാജ്യം വിടാൻ തയ്യാറെടുത്തിരുന്നതയാണ് വിവരം.

സന്ദീപ് നായരും സ്വപ്നയും സാധാരണ വേഷങ്ങളിൽനിന്നും മാറിയാണ് ബാംഗ്ലൂരിൽ താമസിച്ചിരുന്നത്. മുടിയും താടിയും വെട്ടി സന്ദീപ് വേഷത്തിൽ മാറ്റം വരുത്തിയപ്പോൾ. സാധാരണ വീട്ടമ്മയുടെ വേഷമാണ് സ്വപ്ന സ്വീകരിച്ചത്.

Also Read  പെരിയ ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ആയുർവേദ ചികിത്സ ; സിബിഐ കോടതി വിശദീകരണം തേടി

അഭിഭാഷകന്റെ ഫോൺ ചോർത്തിയാണ് പ്രതികളിലേക്ക് എൻഐഎ എത്തിയത് എന്നാണ് വിവരം. സ്വപ്നയെയും സന്ദീപിനെയും വിദേശത്തേക്ക് കടത്താൻ സ്വർണ കള്ളക്കടത്ത് ലോബി സഹായം നൽകി വരുന്നതിനിടെയാണ് അവരെപോലും ഞെട്ടിച്ച് കൊണ്ട് എൻഐഎ ഇവരെ അറസ്റ്റ് ചെയ്തത്.