തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഐ ടി പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറുമായി അടുത്തബന്ധമുണ്ടെന്നു കണ്ടെത്തൽ. ഇതിനെതുടർന്ന് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ സംഭവത്തിൽ ശിവശങ്കറിൽ നിന്നും മുഖ്യമന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കൂടുതൽ തെളിവുകൾ വരുന്നതിനുമുമ്പ് ശിവശങ്കരനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ശിവശങ്കരൻ സ്വപ്നയുടെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനാണെന്ന് അയൽവാസികളും വെളിപ്പെടുത്തിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും രാത്രി എട്ടുമണിയോടെ ഫ്ലാറ്റിൽ എത്തുകയും മദ്യപിക്കുകയും പാർട്ടി നടത്തുകയും രാത്രി വൈകിയാണ് പോയിരുന്നതെ lന്നും പറയുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും ഉന്നത സ്വാധീനം കാരണം പോലീസ് നടപടി കൈക്കൊണ്ടില്ലെങ്കിൽ സമീപവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. മടുവൻമുകളിലെ ഫ്ലാറ്റിൽ സർക്കാർ വാഹനത്തിലായിരുന്നു സ്ഥിരമായി ഇയാൾ സന്ദർശിച്ചിരുന്നത്.