യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവം വൻ വിവാദമായി നിൽക്കേ ചില ചോദ്യങ്ങളുമായി സന്ദീപ് വചസ്പതി രംഗത്ത്. സ്വർണക്കടത്ത് വിഷയം പുറത്തായപ്പോൾ അനധികൃത നിയമനങ്ങളും ബന്ധങ്ങളും അങ്ങനെ പൊങ്ങിവന്ന സ്വപ്ന നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്നും കാണിക്കുന്ന രേഖകളും ഇല്ലാതായെന്ന് സന്ദീപ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (PWC) എന്ന കൺസൽട്ടൻസിക്ക് സംസ്ഥാന സർക്കാർ ടെൻഡർ പോലുമില്ലാതെ കരാറുകൾ നൽകുന്നത് എന്തുകൊണ്ട്?. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് PWC യുമായി ഉള്ള ബന്ധമാണ് ഇതിന് കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഇവർ തമ്മിൽ ഒരു ബന്ധവുമില്ലെന്നായിരുന്നു ന്യായീകരണ സിമ്മങ്ങളുടെ ഘോരം ഘോരമുള്ള ഗർജ്ജനം. ആരോപണം വന്നപ്പോഴേക്കും തെളിവുകളും ഇല്ലാതായി. പക്ഷേ ഡിജിറ്റൽ തെളിവുകൾ അങ്ങനെ മുങ്ങിപ്പോകില്ലല്ലോ?