സ്വപ്ന ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തത്തിലൂടെ വീഴ്ച പറ്റുകയും പുതിയ പാഠം പഠിച്ചെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സന്ദീപിന്റെ കട ഉദ്ഘാടനത്തിന് പോയതിൽ തനിക്ക് വീഴ്ച സംഭവിച്ചെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വപ്ന സുരേഷ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഇന്റലിജൻസ് റിപ്പോർട്ട് ലഭ്യമാക്കിയ പരിപാടികൾക്ക് മാത്രമേ പോകാവൂ എന്നുള്ള പാഠം പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിപാടികൾ സംബന്ധിച്ചുള്ള കാര്യത്തിൽ തനിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും കട ഉദ്ഘാടനം ചെയ്തത് സന്ദീപും സ്വപ്നയും സുഹൃത്തുക്കളും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.

  വാചകമടിക്കുള്ള ഓസ്കർ അവാർഡ് നൽകുകയാണെങ്കിൽ അത് പിണറായി സർക്കാരിന് നൽകണമെന്ന് രമേശ്‌ ചെന്നിത്തല

സർക്കാരിന്റെ വിവിധതരത്തിലുള്ള പരിപാടികളുമായി അടുത്ത ബന്ധമുള്ളയാളും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയയാണ് സ്വപ്നയെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നാലു വർഷക്കാലത്തോളമായി യുഎഇ കോൺസുലേറ്റ് മുഖമായി കേരള സർക്കാരിന്റെ മുന്നിലെത്തിയതും അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഇത്തരത്തിലൊരു സംശയം തനിക്ക് തോന്നിയില്ലന്നും വഴിവിട്ട തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നുവെന്നുള്ള കാര്യം സ്വപ്നത്തിൽ പോലും താൻ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS