സ്വപ്ന താമസിച്ചത് പഴയ എസ് എഫ് ഐക്കാരന്റെ ഫ്ലാറ്റിൽ അതിർത്തി കടത്തിയത് സിപിഎം നേതാക്കൾ; മടിയിൽ കനമില്ലാത്തവർക്ക് ആരെ പേടിക്കാൻ കുറിപ്പുമായി ഹരീഷ് പേരടി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്താൻ ശ്രമിച്ച മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ കസ്റ്റഡിയിലായിരിക്കുകയാണ്. സംഭവത്തെ തുടർന്ന് നിരവധി ആളുകളാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി സിനിമാതാരം ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

സ്വപ്ന പിടിയിൽ… നാളത്തെ വാർത്തകൾ.. സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റിൽ… അതിർത്തിയിൽ കടത്തിവിട്ട പോലീസുകാർ cpm അനുഭാവികൾ… ഈ ഫ്ലാറ്റിന്റെ താഴെ താമസിക്കുന്ന ആൾ ദേശാഭിമാനി വായിക്കാറുണ്ട്… പിടക്കപെടുമ്പോൾ സ്വപ്ന ചുകന്ന ഷാൾ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാൾ മാറ്റി… പിണറായിയുടെ മകൾ സ്വപ്ന താമസിച്ച ഫ്ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്പ് കാറിൽ യാത്ര ചെയ്തിരുന്നു… സ്ഥിരമായി സ്വപ്നയുടെ കൈയിൽ നിന്ന് ഗോൾഡ് വാങ്ങുന്നവർ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ LC സെക്രട്ടറി വിറ്റ ഭൂമിയിലായിരുന്നു… അങ്ങിനെ..അങ്ങിനെ… കമ്മ്യൂണിസ്റ്റുകാർ എത്ര വാർത്തകളെ കണ്ടതാ?… വാർത്തകൾ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?… മടിയിൽ കനമില്ലാത്തവർക്ക് ആരെ പേടിക്കാൻ…