സ്വപ്ന തിരുവനന്തപുരത്തെ സ്വകാര്യ എസ്റ്റേറ്റിൽ ഒളിവിൽ കഴിയുന്നു ; മകളുടെ കൂട്ടുകാരിയെ ചോദ്യം ചെയ്ത് പോലീസ്

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരി സ്വപ്ന സുരേഷ് തിരുവനന്തപുരത്തുള്ള എസ്റ്റേറ്റിൽ ഒളിവിൽ കഴിയുന്നതായി വിവരം. തിരുവനന്തപുരത്തുള്ള സ്വകര്യ എസ്റ്റേറ്റിലുള്ള ബംഗ്ലാവിലാണ് സ്വപ്ന ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചത്. പോലീസ് വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്റ്റേറ്റിൽ ബ്രിട്ടീഷ് നിർമ്മിത ബംഗ്ലാവിൽ സ്വപ്ന ഒളിവിൽ കഴിയുന്നു എന്നാണ് വിവരം.

കസ്റ്റംസ് പറയാതെ സ്വപ്നയ്ക്കെതിരെ പോലീസ് നടപടി സ്വീകരിക്കില്ല എന്നാണ് വിവരം.സ്വപ്നയുടെ മകളുടെ കൂട്ടുകാരിയെ ചോദ്യം ചെയ്തതിലൂടെയാണ് ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ പറ്റിയുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. അതെ സമയം സ്വപ്ന സുരേഷ് കുറച്ച് നാളുകൾക്ക് മുൻപ് റിസോർട്ട് അന്വേഷിച്ചു വന്നതായി നാട്ടുകാർ പറയുന്നു വൈറ്റ് ഇന്നോവ കാറിൽ ഒരു മസ്സാജിങ് കേന്ദ്രമായ റിസോട്ടിലേക്കുള്ള വഴി ചോദിച്ചു വന്നതായി നാട്ടുകാർ പറയുന്നു.