സ്വപ്ന സുരേഷിന്റെത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്നുള്ള ആരോപണം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ് സുരേഷിന്റേത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്നുള്ള പരാതി വ്യാപകമായി ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുഎഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷിനെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. സ്വപ്ന പുറമേ സരിത്, സന്ദീപ് നായർ, ഫൈസൽ ഫരീദ് തുടങ്ങിയവരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സ്വപ്ന സുരേഷ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.

  മെയ് 7 ന് എൽഡിഎഫ് വിജയ ദിനമായി ആചരിക്കും ; വീടുകളിൽ വൈകിട്ട് ദീപം തെളിയിക്കാൻ ആഹ്വാനം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചു വിടുകകയായിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങളിൽ ജോലിക്കായി സമർപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്നുള്ള ആരോപണങ്ങൾ വ്യാപകമായി ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സർട്ടിഫിക്കറ്റ് നെക്കുറിച്ചുള്ള കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.

Latest news
POPPULAR NEWS