സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ത്രിശൂർ: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് നെഞ്ചുവേദന. ജയിലിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെയാണ് സ്വപ്നയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. പരിശോധനയ്ക്ക് ഒടുവിൽ സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. കേസിലെ മറ്റു പ്രതികൾക്ക് പിന്നാലെ സ്വപ്ന സുരേഷിനെയും വിയ്യൂരിൽ അതീവസുരക്ഷാ ജയിലിൽ എത്തിച്ചേരുന്നു.

Also Read  ഞായറാഴ്ച വിവാഹനിശ്ചയം നടക്കാനിരിക്കെ സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

മറ്റു ജയിലുകളിൽ പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാതിരുന്നതിനാൽ കാക്കനാട് ജയിലിൽ തന്നെ കൊണ്ട് വരുകയായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ എൻ ഐ എയും കസ്റ്റംസും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവരിൽ പ്രധാന പ്രതികളായ കെ ടി റമീസ്, സന്ദീപ് നായർ എന്നിവരെ അതിസുരക്ഷാ ജയിൽ എത്തിച്ചിട്ടില്ല. കേസിലെ പ്രതികളായ ഒട്ടുമിക്ക ആളുകൾക്കും യുഎപിഎ ചുമത്തിയിട്ടുള്ളതിനാലാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.