സ്വപ്ന സുരേഷും ശിവശങ്കറും ദുബായിൽ ബെല്ലി ഡാൻസ് പാർട്ടിയിൽ പങ്കെടുത്തു കൂടെ രാഷ്‌ടീയ നേതാക്കളും ?

സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന, സരിത്ത് എന്നിവർക്ക് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് സൂചന. സന്ദീപ് അടക്കമുള്ള പലർക്കും ഭരണ കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ നിർദേശ പ്രകാരമാണ് നയതന്ത്ര പാഴ്‌സൽ വഴി സ്വർണം കടത്തിയതെന്നുമാണ് ലഭിക്കുന്ന സൂചനകൾ. ഒരു വർഷമായി പദ്ധതിയിട്ട ശേഷമാണ് ഇവർ ഇത്തരത്തിൽ സ്വർണം കടത്തുന്നത്.

സ്വപനയുടെ വഴിവിട്ട ബന്ധങ്ങളുടെ വാർത്ത പുറത്തുവന്നതിന് പുറകെ മുഖ്യമന്ത്രിയുടെ മുൻ ഐറ്റി സെക്രട്ടറിക്ക് ഒപ്പം സ്ഥിരമായി സ്വപ്‍ന വിദേശയാത്രകൾ നടത്താറുണ്ടെന്നും വാർത്തകൾ വന്നിരുന്നു. നിശാപാർട്ടികൾ, സൽക്കാര പാർട്ടികൾ എന്നിവയിൽ സ്ഥിരമായായി പങ്കെടുക്കുന്നതും ഐറ്റി സെക്രട്ടറിക്ക് ശിവ ശങ്കറിന് ഒപ്പം രാത്രിവൈകിയുള്ള യാത്രകളും ചർച്ചയായി മാറിയിരുന്നു.

ഇരുവരും ദുബൈയിൽ ഒന്നിച്ചു പങ്കെടുത്ത നിശാപാർട്ടിൽ ശ്രീനിവാസൻ നായകനായ അറബിക്കഥ മോഡലിൽ കേരളത്തിലെ ഉന്നതർക്ക് ഒപ്പം ദുബൈയിലെ ഒരു മലയാളിയുടെ ഫ്ലാറ്റിൽ ഒത്തുകൂടിയെന്നും. മദ്യപാനം സൽക്കാരത്തിന് പുറമെ ബെല്ലിഡാൻസ് അടക്കമുള്ള പരിപാടിക്കായി ഇറ്റാലിയൻ യുവതികളും എത്തിയിരിന്നുവെന്നാണ് സൂചന ലഭിക്കുന്നത്. കേരളത്തിലേക്ക് സ്വർണം കടത്തുന്നവർക്കുള്ള പങ്കും സ്വർണം എത്തിക്കേണ്ട വഴികളും ഇവിടെ ചർച്ച ചെയ്‌തെന്നും റിപോർട്ടുകൾ വരുന്നുണ്ട്.

Also Read  ചാരായം വാറ്റിയതിന് പിടിയിലായവർ ആർ എസ് എസുകാരണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ് കൊടുത്തത് എരുമപ്പെട്ടിയിലെ പുലിക്കുട്ടികൾ: പരാതിയുടെ പകർപ്പ് കാണാം

കേരളം, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറി ഉടമകളിൽ നിന്നും തുടക്കത്തിൽ തന്നെ ഇതിനായി ലക്ഷങ്ങൾ ഇവർ വാങ്ങിച്ചിരുന്നു. 2019 മാർച്ച് ആദ്യമാണ് രാഷ്ട്രീയ നേതാക്കൾ, സിനിമ താരങ്ങൾ ഉൾപ്പടെ ഉള്ളവർ പങ്കെടുത്ത രഹസ്യ നിശാപാട്ടി ദുബൈയിൽ നടന്നത്. ഓരോ തവണ സ്വർണം കടത്തുമ്പോളും ഇവർക്ക് 10 ലക്ഷം രൂപ വീതം കമ്മീഷനായി ലഭിച്ചിരിന്നു.