സ്വീകരണം നടത്തിയ രണ്ട് പേര് പോലീസ് പിടിയിൽ രജിത്ത് കുമാർ ഒളിവിൽ

റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥിയെ സ്വീകരിച്ച സംഭവം രണ്ട് പേര് അറസ്റ്റിൽ. സ്വീകരണം ഏറ്റുവാങ്ങിയ മത്സരാർത്ഥി ഒളിവിലാണെന്നാണ് വിവരം. ചേലാമറ്റം സ്വദേശികളായ നിഫാസ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചാനലിൽ നടന്ന റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ താരത്തെയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ അവഗണിച്ച് കൂട്ടം ചേർന്ന് സ്വീകരിച്ചത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെ നടന്ന ഈ സംഭവം ഏറെ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവച്ചു. ഇന്ന് രാവിലെ ഇവർക്കെതിരെ കേസെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരത്തോടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.