സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര ; ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം

ടോക്കിയോ : ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. ടോക്കിയോയിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണ് ഇത്. ഇതോടെ ഏഴ് മെഡലുകൾ നേടി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അത്‍ലറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടം കൂടിയാണിത്.

അത്ലറ്റിക്സിൽ മെഡൽ നേടുകയെന്ന ഇന്ത്യയുടെ ചിരകാലമോഹമാണ് നീരജ് ചോപ്രയുടെ പൂവണിഞ്ഞത്. അഭിനവ് ബിന്ദ്ര 2008 ൽ സ്വർണം നേടിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നത്. 87.58 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് ചോപ്ര സ്വർണം നേടിയത്. ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ആയിരുന്നു രണ്ടാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര ചരിത്ര മെഡൽ നേടുകയായിരുന്നു.

Also Read  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി