തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സംബന്ധിച്ചുള്ള കാര്യത്തിൽ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസിയുടെ കാര്യങ്ങൾ പുറത്തു വരട്ടെയെന്നും ഇക്കാര്യത്തിൽ നമ്മൾക്ക കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ ഐ എയ്ക്ക് അന്വേഷണത്തിനു വേണ്ട എല്ലാ പിന്തുണയും സംസ്ഥാനസർക്കാർ നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ ആര് കുറ്റക്കാരായി തെളിഞ്ഞാലും അവരെ സംരക്ഷിക്കുകയല്ല.
ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ അനാവശ്യമായി സ്പീക്കറേ ഇതിലേക്ക് വലിച്ചിഴച്ചിടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിപാടികൾ നടക്കുമ്പോൾ അത് ആരോപണ വിധേയനാരാണെന്നുള്ള കാര്യം ആർക്കെങ്കിലും അറിയാമോ.? വിവാദം ഇല്ലാത്ത സമയത്ത് ഒരു പരിപാടിയിൽ പങ്കെടുത്താൽ അത് വിവാദമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസിൽ ആരോപണവിധേയനായിട്ടുള്ള സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിന് കീഴിലുള്ള പ്രത്യേക പ്രൊജക്ടിൽ നിയമിക്കാനുണ്ടായ സാഹചര്യം എന്താണെന്നുള്ളത് അന്വേഷിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ രൂപവത്കരിച്ചിട്ടുണ്ട്.
ഈ കാര്യത്തിൽ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ പി ഡബ്ലിയു സിക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ പുറത്തുവന്നതിനുശേഷം ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള മറ്റേതെങ്കിലും വിഷയത്തിൽ അദ്ദേഹത്തിന് പങ്കുണ്ടോയെന്നുള്ള കാര്യം പുറത്തുവന്നതിനു ശേഷം നടപടി ഉണ്ടാവുമോയെന്നുള്ള കാര്യം അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.