സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം; സ്വത്തുക്കൾ മരവിപ്പിക്കും

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളുടെ സ്വത്ത് കണ്ടുകിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായി കേസിലെ പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐജി കത്തുനൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റിന് കൈമാറുകയും ചെയ്യണം. സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടും. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്, ഫൈസൽ എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതിനുവേണ്ടിയാണ് ഡയറക്ടർ കത്തയച്ചിരിക്കുന്നത്.

  കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സിപിഎം സമരത്തിൽ പങ്കെടുത്ത് ബിജെപി കൗൺസിലർ; നടപടിയുമായി ബിജെപി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എൻഐഎ സംഘം തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടറിയേറ്റിനു സമീപത്തായുള്ള ഫ്ലാറ്റിലെത്തിച്ച്‌ കേസിലെ പ്രതികളിൽ നിന്നും തെളിവെടുപ്പ് നടത്തി. ഷഫറുദ്ദീൻ, ഷെഫീക്ക്, ജലാൽ, ഷാഫി എന്നിവരെയാണ് ഇവിടെ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം യുഎഇയിലേക്ക് പോവുന്നതിനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.

Latest news
POPPULAR NEWS