സ്വർണക്കടത്ത് കേസിൽ അജിത് ഡോവൽ ഇടപെടുന്നു

ഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെടുന്നു. ഇതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയത്തിൽ നിന്നും സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കാര്യങ്ങളുടെ വിവരങ്ങൾ അജിത് ഡോവൽ ശേഖരിച്ചിട്ടുണ്ടന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിവരം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നിലവിൽ കേസ് കസ്റ്റംസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എൻ ഐ എയും, സിബിഐയും വിവരശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്.

  ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: രോഗബാധ കൂടുതൽ മഹാരാഷ്ട്രയിൽ

സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്വർണക്കടത്തിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനത്തിന് ശക്തി പകരുന്നതിനുവേണ്ടിയുള്ള കാര്യങ്ങളും നടക്കുന്നുണ്ടോ എന്നുള്ളത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

Latest news
POPPULAR NEWS