സ്വർണക്കടത്ത് കേസിൽ ആരോപണമുയർന്ന സാഹചര്യത്തിൽ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. പുതിയ ഐടി സെക്രട്ടറി എം മുഹമ്മദ് വൈ സഫീറുള്ളയെ നിയോഗിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നുള്ള ആരോപണത്തെ തുടർന്നാണ് ശിവശങ്കറിനെതിരെ ശക്തമായ നടപടി കൈക്കൊണ്ടത്. കേസ് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് പറയാതെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയെന്നുള്ള കാര്യം മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Advertisements

നടപടിയെ തുടർന്ന് ശിവശങ്കർ ആറുമാസത്തെ അവധിക്കുള്ള അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധിക്ക് പോകുന്നതിനുള്ള വിവാദങ്ങളും ഉയർന്നു വരുന്നുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉടൻ ചോദ്യം ചെയ്യാനുള്ള സാധ്യതകളും കാണുന്നുണ്ട്. സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ആള് ചോദ്യം ചെയ്താൽ അത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബാധിക്കുമെന്നുള്ള കാര്യം മനസ്സിലാക്കിയതിനെ തുടർന്നാണ് ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റി കൊണ്ടുള്ള സർക്കാർ നടപടി.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS