സ്വർണക്കടത്ത് കേസിൽ ബന്ധമില്ല ; ക്ലാസ്സ്മേറ്റ് താരം രാധികയുടെ സഹോദരൻ പറയുന്നു

സ്വര്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ വന്ന വ്യാജവാർത്തയ്ക്കും സൈബർ അക്രമങ്ങൾക്കും എതിരെ ഫേസ്ബുക് ലൈവിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടി ജ്യോതികൃഷ്ണയുടെ ഭർത്താവും ക്ലാസ്സ്‌മേറ്റ്സ് താരം രാധികയുടെ സഹോദരനുമായ അരുൺ ആനന്ദ്.

ലോകം കോവിഡ് പ്രതിസന്ധിയിൽപ്പെട്ടു വലയുന്ന ഈ സമയത്തും തന്നെയും തന്റെ കുടുംബത്തെയും അടക്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകളും സൈബർ ആക്രമണങ്ങളും തന്നെ ഞെട്ടിക്കുന്നു എന്ന് അരുൺ പറയുന്നു. തന്റെ ഉറ്റ സുഹൃത്ത് വിളിച്ചപ്പോൾ മാത്രമാണ് കാര്യങ്ങൾ അറിഞ്ഞതു എന്നും ഇത്തരത്തിൽ വ്യാജ വാർത്ത നല്കിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്നു എന്നും അരുൺ ലൈവിലൂടെ വ്യക്തമാക്കി.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം