സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ഇന്നലെ കഴിഞ്ഞത് കൊലക്കേസ് പ്രതിയോടൊപ്പം വനിതാ പൊലീസിന് തലവേദനായി സ്വപ്‍ന

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‍ന സുരേഷ് ഇന്നലെ കിടന്നത് കൊലക്കേസ് പ്രതിയായ യുവതിക്ക് ഒപ്പം. ബാംഗ്ലൂരിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‍നയുടെ കോവിഡ് ഫലം നാളെ വരാനിരിക്കെ തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളി ക്വാറന്റീൻ കേന്ദ്രത്തിലാണ് സ്വപ്‍ന ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ എൻഐഎ കസ്റ്റഡിയിൽ എടുത്തത് മുതൽ സ്വപ്‍ന ആത്മ ഹത്യ ഭീഷണി മുഴുക്കിയിരുന്നു.

ആത്മ ഹത്യ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കർശന സുരക്ഷയാണ് സ്വപ്‍ന കഴിഞ്ഞ മുറിയിൽ വനിത പോലീസ് ഒരുക്കിയത്. സ്വപ്‍ന കിടന്ന മുറിയിൽ തൊഴിൽ അന്വേഷിച്ചു വന്ന യുവാവിനെ അന്തോളിയിലെ ഫ്ലാറ്റിൽ വെച്ച് കൊ ലപ്പെടുത്തിയ കേസിലെ പ്രതി ശാശ്വതി പ്രമോദ് ഒപ്പമുണ്ടായിരുന്നു.

  തൃക്കാക്കരയിൽ മർദ്ദനമേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ അമ്മുമ്മയും അമ്മയും ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തി

സ്വപ്‍നയുടെ ആത്മ ഹത്യാ ഭീഷണി കണക്കിലെടുത്ത് വനിതാ പോലീസുകാർ ഉറങ്ങാതെ ഇരുന്നാണ് കാവൽ നോക്കിയെതെന്നാണ് റിപ്പോർട്ട്‌. ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന പ്രതികളുടെ കോവിഡ് ടെസ്റ്റ്‌ ഫലം നെഗറ്റീവാണെങ്കിൽ ഇവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മറ്റും.

Latest news
POPPULAR NEWS