സ്വർണക്കടത്ത് കേസ്: സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ എൻഐഎ സംഘം തിരുവനന്തപുരത്തെത്തിച്ചു തെളിവെടുപ്പ് നടത്തുന്നു

കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്, എന്നിവരെയാണ് തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചത്. തെളിവെടുപ്പിനായി സന്ദീപിനെ ഫ്ലാറ്റിൽ എത്തിക്കുകയും ചെയ്തു.

ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് തന്നെ വാഹനത്തിൽ നിന്നും പുറത്തിറക്കാതെണ് സന്ദീപിനോട് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കൂടാതെ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലുള്ള ഫ്ലാറ്റിലും എൻഐഎ സംഘം പരിശോധന നടത്തി വരികയാണ്. സന്ദീപ് നായരുടെ കാർബൺ ഡോക്ടറെന്ന സ്ഥാപനത്തിലും ഇന്ന് രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടന്നിരുന്നു.