സ്വർണക്കടത്ത് പ്രതികൾക്ക് ബിജെപി നേതാക്കളുമായുള്ള ബന്ധമുള്ളതെന്ന് മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം: ഇടതുപക്ഷത്തെ എതിർക്കുന്നതിനുവേണ്ടി കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുകയാണെന്നു മന്ത്രി ഇ പി ജയരാജൻ. സർക്കാരിനെതിരെ ഉയർന്നുവരുന്ന പ്രതിപക്ഷ വിമർശനത്തിനെതിരെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനു പകരം വികസനത്തെ തകർക്കുന്നതിനുവേണ്ടിയാണ് യുഡിഎഫ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജന രക്ഷയ്ക്കുവേണ്ടി എൽഡിഎഫ് സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ കേരളത്തിലെ നിലവിലെ വികസനത്തിൽ യുഡിഎഫ് അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

  ഫെമിനിസ്റ്റുകൾക്ക് വേണ്ടി ജയിലിൽ കിടക്കാനും തയ്യാറായ ഭാഗ്യലക്ഷ്മി അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ

ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വർദ്ധിച്ചതിൽ യുഡിഎഫ് കാണിക്കുന്നത് അസഹിഷ്ണുതയാണെന്നും സർക്കാരിനെ കളങ്കപ്പെടുത്തുന്നതിനു വേണ്ടി എന്ത് കിട്ടുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്വർണക്കടത്ത് വിഷയം കിട്ടിയതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്തുമായി ബന്ധമുണ്ടെങ്കിൽ അത് ബിജെപി നേതാക്കളും ബിജെപി പാർട്ടിക്കുമാണെന്നും സ്വർണക്കടത്ത് കേസിലെ പ്രതികളെ പിടികൂടുന്നതിന് ഫലപ്രദമായ രീതിയിലുള്ള അന്വേഷണമാണ് എൻ ഐ എ നടത്തുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

Latest news
POPPULAR NEWS