സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട സംഭവം ; അന്വേഷണം കണ്ണൂരിലെ ക്വോട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച്

കണ്ണൂർ : രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണം തട്ടിയെടുക്കാനെത്തിയ കൊട്ടേഷൻ സംഘത്തിലേക്ക്. സ്വർണം തട്ടിയെടുത്തതെന്ന് കരുതപ്പെടുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമായ അർജുൻ ആയങ്കിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയായ ആകാശ് തിലങ്കരിയുമായി അടുത്ത ബന്ധമുള്ള ആളാണ് അർജുൻ ആയങ്കി. സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായാണ് അർജുൻ ആയങ്കി പ്രവർത്തിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച സൂചന.

രാമനാട്ടുകര വാഹനാപകടത്തിന് ശേഷം അർജുൻ ആയങ്കി ആകാശ് തില്ലങ്കേരിയെ ഫോണിൽ ബന്ധപെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയും ആകാശ് തിലങ്കരിയും ആർഭാട ജീവിതം നയിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുകയും. അർജുൻ ആയങ്കിയെ പാർട്ടി തള്ളിപ്പറയുകയും ചെയ്തിരുന്നു. അതേസമയം ആകാശ് തിലങ്കരി പാർട്ടിയുടെ ചുമതലകളിൽ തുടരുന്നുണ്ട്.

  മെട്രോയിൽ യാത്ര ചെയ്യാനെത്തിയ ട്രാൻസ്ജെൻഡറെ കറുപ്പ് വസ്ത്രം ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു ; വിവാദമായതോടെ വിട്ടയച്ചു

സ്വർണം കടത്തുന്ന ആൾ അർജുൻ ആയങ്കിയെ നിരന്തരം ഫോണിൽ ബന്ധപെട്ടിരുന്നതായും, സ്വർണം കടത്തുന്ന സംഘത്തിലെ ഒരാളുടെ അറിവോടെ അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ സ്വർണം കവർച്ച ചെയ്യാനായിരുന്നു ശ്രമം നടത്തിയതെന്നുമാണ് വിവരം.

Latest news
POPPULAR NEWS