സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായി സ്വർണ്ണവിലയിൽ രണ്ടാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർന്ന് ഒരു പവൻ സ്വർണത്തിന് വില 41200 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസക്കാലയളവിൽ സ്വർണത്തിന് ഗണ്യമായ രീതിയിൽ ഉള്ള വിലവർധനവാണ് ഉണ്ടായിരുന്നത്. എന്നാൽ രണ്ട് ദിവസം കൊണ്ട് സ്വർണ്ണം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറവ് വന്നിരിക്കുന്നത്. സർവകാല റെക്കോർഡിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ട് സ്വർണ്ണവില വരുംദിവസങ്ങളിൽ താഴേയ്ക്ക് ഇറങ്ങുകയാണെന്നുള്ള സൂചനയാണ് ഇത് നൽകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 42000 രൂപ വില എത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായിരുന്നു.