KERALA NEWSസ്വർണ്ണക്കടത്തിന് ഭീ-കരവാദ ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ്; കുമ്മനം രാജശേഖരൻ

സ്വർണ്ണക്കടത്തിന് ഭീ-കരവാദ ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ്; കുമ്മനം രാജശേഖരൻ

chanakya news

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീ-കരവാദബന്ധമുണ്ടെന്ന് ഉറപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് കൈവെ-ട്ടു കേസിലെ പ്രതികളെ അറസ്റ്റുചെയ്തതെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ഇത്തരത്തിലുള്ള കേരളത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്നും ഇതിനുത്തരവാദി കേരള സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസും ദേശദ്രോ-ഹ പ്രവർത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

- Advertisement -

ഭീക-രബന്ധം: സർക്കാർ ഉത്തരവാദി, സ്വര്ണ്ണക്കടത്തിൽ ഭീകര ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ്. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സർക്കാരാണ് അതിന് ഉത്തരവാദി. കോളേജ് പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായ തീ-വ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത്. കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി.
ആ കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോ-ഹ പ്രവർത്തനങ്ങളും ഭീ-കര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീ-വ്രവാദ ദേശദ്രോ-ഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി.

- Advertisement -

സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോ-ഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീ-കരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.
പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെൻസ് റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ ചെവികൊണ്ടില്ല. കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിലെ രാജ്യദ്രോ-ഹ പ്രവർത്തനങ്ങളുടെ അടിവേരുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇനിയെങ്കിലും കേരള സർക്കാർ കർശന നടപടികൾക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.