സ്വർണ്ണക്കടത്തുകാരുമായി സാമൂഹികവും ശാരീരികവും സാമ്പത്തികവുമായി അകലം പാലിച്ചിരുന്നെങ്കിൽ സമരം നടത്തേണ്ടി വരില്ലായിരുന്നുവെന്ന് ഷാഫി പറമ്പിൽ

കൊച്ചി: സ്വർണ്ണക്കടത്ത് വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതികരണവുമായി ഷാഫി പറമ്പിൽ എം എൽ എ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വർണ്ണ കള്ളക്കടത്തുകാരോട് സാമൂഹികവും , ശാരീരികവും ,സാമ്പത്തികവും , നിയമപരവുമായ അകലം പാലിക്കേണ്ടിയിരുന്നവർ , അത് ചെയ്തിരുന്നുവെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ല.

സ്വർണക്കടത്ത് കേസ് എൻഐഎയുടെ അന്വേഷണത്തിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും എൽഡിഎഫിന്റെ കൺവീനർ സ്ഥാനത്തു നിന്നു കൊണ്ടാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സ്വർണക്കടത്ത് വിഷയത്തിൽ ഉന്നതരുടെ പേര് പറയാതിരിക്കാൻ വേണ്ടി സ്വപ്നയ്ക്ക് പരിശീലനം നിൽക്കുകയാണെന്നും ഇതിനു വേണ്ടിയുള്ള ഗവേഷണം ഡി ജി പിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

  വീട്ടമ്മയെ ബലാത്സംഘം ചെയ്ത് മുങ്ങി ; 22 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

Latest news
POPPULAR NEWS