സ്വർണ്ണക്കടത്ത് കേസിൽപി ആർ സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പി ആർ സരിത്തിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് ജാമ്യാപേക്ഷയും സരിത്ത് സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ 13ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നുള്ള സരിത്തിന്റെ ആവശ്യം കോടതി തള്ളി. എന്നാൽ കേസിലെ പ്രധാനിയായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ കഴിയുകയാണ്.

  ബിജെപിയുടെ അകൗണ്ട് പൂട്ടിച്ചത് സിപിഎം അല്ല കോൺഗ്രസ്സ് ആണെന്ന് രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളിലെ ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കാൻ കസ്റ്റംസ് ശ്രമിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് പറയാൻ മറ്റൊന്നുമില്ലെന്നും സ്വപ്ന സുരേഷ് തന്റെ ഹർജിയിൽ പറയുന്നു. ഹർജി നാളെ കോടതി പരിഗണിച്ചേക്കും.

Latest news
POPPULAR NEWS