സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ ബന്ധം തെളിയിക്കുന്ന നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചെന്ന് സൂചന

സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ ബന്ധം തെളിയിക്കുന്ന നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചെന്ന് സൂചന. പ്രതികളായ സ്വപ്‍ന, സരിത്ത് എന്നിവർക്ക് ഫ്ലാറ്റ് ബുക്ക്‌ ചെയ്ത് കൊടുത്തത് മുൻ ഐറ്റി ഫെലോ അരുൺ ബാലചന്ദ്രനാണ് എന്ന് കണ്ടെത്തിയിരുന്നു. ബിസ്സിനെസ്സിൽ ഡിഗ്രിയുള്ള ഇയാൾക്ക് ഐടി വകുപ്പിൽ മുഖ്യമന്ത്രിയുടെ ഐറ്റി ഫെലോയായി ജോലി ലഭിച്ചതും സംശയത്തിന് ഇടയാക്കുന്നു.

ഇയാൾക്ക് സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചനകൾ ലഭിക്കുന്നത്. പ്രമുഖ ഫാഷൻ മാഗസിന്റെ ജോലിയിൽ ഇരിക്കെ ഇയാൾ പാർട്ടികൾ നടത്തിയതായും ഇ വഴിയിൽ കൂടി ഉന്നതരുമായി ബന്ധം സ്ഥാപിച്ചെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇയാൾ മുൻകൈ എടുത്ത് നടത്തുന്ന ബിസിനെസ്സിൽ പിടികിട്ടാപുള്ളിയായി ഇന്ത്യ ഗവണ്മെന്റ് പ്രഖ്യാപിച്ചേക്കുന്ന ഫസൽ ഫരീദാണ് പണം മുടക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന മറ്റൊരു സൂചന.

സിനിമ രാഷ്ട്രീയ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ള അരുൺ ഇവർക്ക് ഒപ്പം സ്ഥിരമായി പാർട്ടികളും മറ്റും നടത്തുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ ഇയാളുടെ ഫേസ്ബുക് പ്രൊഫൈൽ അപ്രത്യക്ഷമായതും ആരോപണം ശക്തമാകുന്നു. സിനിമ രാഷ്ട്രീയ മേഖലയിലെയും യുഎഇ ഭരണതലവന്മാർക്കും ഒപ്പമുള്ള ചിത്രങ്ങളടങ്ങിയ ഫേസ്ബുക് അക്കൗണ്ടാണ് ഇയാൾ ഡിലീറ്റ് ചെയ്തത്.

Latest news
POPPULAR NEWS