സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ റമീസ് മാൻവേട്ടയിലും സ്വർണ്ണവേട്ടയിലും മുൻപും നോട്ടപ്പുള്ളി

കൊച്ചി: തിരുവനന്തപുരം എയർപോർട്ട് വഴി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റമീസ് മുൻപും അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളി ആയിരുന്നുവെന്ന് റിപ്പോർട്ട്. 2014 സ്വർണക്കടത്ത് കേസിലും മാൻവേട്ട കേസിലും റമീസ് പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിദേശത്ത് നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന സ്വർണം വിതരണം ചെയ്യുന്ന കാര്യത്തിൽ മുഖ്യപങ്ക് വഹിക്കുന്നയാൾ കൂടിയാണ് റമീസ്.

  നിയമസഭാ സമ്മേളനത്തിനിടയിൽ സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയിട്ടില്ല: തെളിവുകൾ പുറത്തുവിട്ട് സ്പീക്കർ

സ്വർണക്കടത്ത് സംഘങ്ങളുമായി റിമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഹവാല ഇടപാടുകളും സാമ്പത്തിക നിക്ഷേപവുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇന്ന് പുലർച്ചെയാണ് രമീസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു ചോദ്യംചെയ്യൽ ആരംഭിച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർ അറസ്റ്റിലായെക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Latest news
POPPULAR NEWS