സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ഫോൺ കോളുകൾ കേന്ദ്ര ഏജൻസി പരിശോധിച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനകൾ ഉണ്ട്. അന്വേഷണത്തിൽ സ്വപ്ന നിരന്തരമായി യു എ ഇ കോണ്സുലേറ്റിലേയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

  കോട്ടയത്ത് പിതാവ് പോക്സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ മകൻ ജീവനൊടുക്കി

ചില ഉന്നതരുടെ ഫോണിൽ പത്തിലേറെ തവണ ഫോൺ കോളുകൾ പോയിട്ടുള്ളതായും വിവരം ലഭിച്ചു. ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് കരുതുന്നത്. കൂടാതെ സ്വപ്നയും സരിത്തും നടത്തിയിട്ടുള്ള വിദേശയാത്രകളും അന്വേഷിക്കും. കൂടാതെ സ്വപ്നയ്ക്ക് എങ്ങിനെ ഐ ടി വകുപ്പിൽ ജോലി ലഭിച്ചുവെന്നുള്ള കാര്യവും അന്വേഷിക്കും.

Latest news
POPPULAR NEWS