സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീയെ കസ്റ്റഡിയിലെടുത്തു. സ്വപ്നയുടെ സുഹൃത്തായ സന്ദീപിന്റെ ഭാര്യയെയാണ് തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ഇവർക്കും സ്വർണക്കടത്തുമായി പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കൂടാതെ ഇതിന് പിന്നിൽ വൻ റാക്കറ്റ് തന്നെയുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ആര്യനാടുള്ള സന്ദീപ് എന്ന ആളുടെ പേരിലുള്ള ഒരു കടയുടെ ഉദ്ഘാടനം സ്പീക്കർ ശ്രീരാമകൃഷ്ണൻ നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ സ്വപ്ന ഉണ്ടായിരുന്നു. അതിലെ സന്ദീപിന്റെ ഭാര്യയാണ് ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇരിക്കുന്നത്.

സന്ദീപ് നിലവിൽ ഒളിവിലാണ്. ഇത്തരത്തിൽ സ്വർണക്കടത്ത് പോലുള്ള സംഭവങ്ങളിലൂടെ സമ്പാദിച്ച പണത്തിൽ നിന്നും തുടങ്ങിയ സ്ഥാപനമാണെന്നാണ് കരുതുന്നത്. സ്വർണ്ണക്കടത്ത് വിഷയം പുറത്തുവന്നതിനുശേഷം സന്ദീപ് സ്ഥാപനത്തിലേക്ക് വന്നിട്ടുമില്ല. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. നിലവിൽ സന്ദീപ് എവിടെയാണെന്നുള്ള കാര്യം വീട്ടുകാർക്കോ സ്ഥാപനത്തിലെ ജീവനക്കാർക്ക് അറിയില്ല. ഇതിനെ തുടർന്ന് സന്ദീപും സ്വപ്നയും തമ്മിൽ വൻ സാമ്പത്തിക ഇടപാടുകളും ഉള്ളതായി സംശയം ഉടലെടുക്കുന്നു. ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

2019 ഡിസംബർ 31ന് നെടുമങ്ങാട് കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിലാണ് സ്പീക്കർ പങ്കെടുത്തത്. തന്നെ ഇതിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും സ്പീക്കർ സമ്മതിച്ചിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ ആൾ കൂടിയാണ് സന്ദീപിനെ ഭാര്യ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ സ്വപ്ന സുരേഷ് ഒളിവിൽ കഴിയുകയാണ്.