സ്വർണ്ണക്കടത്ത് കേസ്: ഇവ ശങ്കറിനെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപമുള്ള കസ്റ്റംസ് ഓഫീസിൽ വെച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടോയെന്നും, കേസിലെ പ്രതികളുമായി എന്താണ് ബന്ധമെന്നും സ്വർണക്കടത്തിലെ ഗൂഢാലോചനയിൽ ശിവശങ്കറിനു പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതിന് വേണ്ടിയാണ് കസ്റ്റംസ് ഓഫീസിൽ വിളിച്ചിരിക്കുന്നത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ കെ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിലെത്തി ശിവശങ്കറിനെ കാണുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന് ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം ഡിആർഐ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.