സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ ജാമ്യഹർജിയിൽ എൻഐഎ കോടതിയുടെ വിധി ഇന്ന്

കൊച്ചി: യു എ ഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജിയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി വലിയ രീതിയിലുള്ള അടുപ്പവും മുഖ്യമന്ത്രിയുമായി പരിചയമുണ്ടായിരുന്നുവെന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി വലിയ രീതിയിലുള്ള സ്വാധീനമുണ്ടായിരുന്നുവെള്ള സാഹചര്യം ചൂണ്ടിക്കാട്ടി സ്വപ്നയെ ജാമ്യത്തിൽ വിടരുതെന്ന് എൻഐഎ വാദിച്ചു. സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകുവെന്നും യുഎപിഎ വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ വാദിച്ചത്.

യുഎഇ കോൺസുലേറ്റ് ജനറലിനെതിരെയും സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സ്വർണക്കടത്തടക്കമുള്ള മുഴുവൻ ഇടപാടുകളിലും യുഎഇ കോൺസുലേറ്റ് ജനറൽ കമ്മീഷൻ കൈപ്പറ്റിയതായും സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കൈപ്പറ്റുന്ന കമ്മീഷനുകൾ ഡോളറുകളാക്കി ബിസിനസ് ആവശ്യത്തിനായി നിക്ഷേപിച്ചിരുന്നതായും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ലോക്ക് ഡൗണിന് മുൻപായി നടത്തിയ ഇരുപതോളം കള്ളക്കടത്തിൽ നിന്നും യുഎഇ കോൺസുലേറ്റ് ജനറൽ കമ്മീഷൻ വാങ്ങിയിരുന്നു. ഇത്തരത്തിൽ ലഭിച്ച കമ്മീഷൻ യുഎഇ കോൺസൽ യൂറോപ്പിൽ മറ്റൊരു ബിസിനസ്സിൽ മുടക്കിയതായും സ്വപ്ന പറയുന്നു. ഏകദേശം രണ്ട് ലക്ഷം ഡോളറുമായാണ് കോൺസുൽ ജനറൽ രാജ്യം വിട്ടതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

  വീട്ടമ്മയെ ബലാത്സംഘം ചെയ്ത് മുങ്ങി ; 22 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

Latest news
POPPULAR NEWS