സ്വർണ്ണക്കടത്ത് വിഷയം: സ്വപ്നയ്ക്കായി ശാന്തിഗിരി ആശ്രമത്തിൽ റെയിഡ് നടത്തിയിട്ടില്ലെന്ന് ആശ്രമം പ്രതിനിധി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ സ്വപ്ന സുരേഷിനു വേണ്ടിയുള്ള റെയ്ഡ് നടത്തിയിട്ടില്ലെന്ന് പ്രതിനിധി ഗുരുരത്നം ജ്ഞാന തപസ്വി. ആശ്രമത്തിൽ സിസിടിവി ക്യാമറകൾ സാധിച്ചിട്ടുണ്ടെന്നും ഇതുവഴി ആരു വന്നാലും പോയാലും ക്യാമറയിൽ പതിയുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വപ്ന സുരേഷിനെ വേണ്ടി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ റെയ്ഡ് നടത്തിയെന്നുള്ള വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉണ്ടായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ചുള്ള കാര്യം അന്വേഷിക്കുകയും ചെയ്തുവെന്നും അല്ലാതെ റെയ്ഡ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടേയ്ക്ക് ആരുവന്നാലും ക്യാമറയിൽ പതിയുമെന്നും ഇകാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയെ അവസാനമായി കാണുന്നത് 2016 ലാണെന്നും യുഎഇ കോൺസുലേറ്റ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആശ്രമത്തിനെതിരെ പ്രചരണം അഴിച്ചു വിടുന്നതിനു പിന്നിൽ മറ്റു ശക്തികൾ ഉണ്ടെന്നും ജ്ഞാന തപസ്വി വ്യക്തമാക്കി. ആശ്രമത്തിന്റെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഭർത്താവിന്റെ സുഹൃത്തായ സിനിമ നടാനുമായുള്ള രഹസ്യ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു ; അവിഹിത ബന്ധം സ്വപ്നയുടെ ഹോബി

Latest news
POPPULAR NEWS