സ്വർണ്ണവില പവന് 41320 രൂപയായി ഉയർന്നു; ഗ്രാമിന് 5165 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപ കൂടി 41320 രൂപയായി ഉയർന്നു. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് 1040 രൂപയാണ് ഒരു പവൻ സ്വർണത്തിന വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് വില 5165 രൂപയായി ഉയർന്നു. ബുധനാഴ്ച രണ്ടുതവണയായി ഉയർന്നത് 920 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് വില ആദ്യമായി 40,000 രൂപയിൽ എത്തുകയായിരുന്നു. ജൂലൈ ആദ്യവാരം മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 5520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായ വർദ്ധനവ്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വില വർധിക്കുന്നതിന് കാരണമായി. കൂടാതെ യുഎസ് ചൈന വ്യാപാര തർക്കവും ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യവും സ്വർണ്ണവിലയിൽ വലിയ രീതിയിലുള്ള സ്വാധീനം സൃഷ്ടിച്ചു.