സ്വർണ്ണ കള്ളക്കടത്ത് ; ബിനീഷ് കൊടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും

ബാംഗ്ലൂർ: സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇഡി ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ബിനീഷ് കോടിയേരിയുടെ ബിസിനസ് പാർട്ണറായ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനോടുവിൽ സ്വപ്നാ സുരേഷുമായി ലത്തീഫ് സാമ്പത്തിക ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ലത്തീഫിൽ നിന്നും ലഭിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് വെളിപ്പെടുത്തുന്നത്. ബാംഗ്ലൂരിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധത്തെക്കുറിച്ചും എൻഫോഴ്സ്മെന്റ് സംഘം അന്വേഷിച്ചുവരികയാണ്.

Also Read  കോവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു