സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപത്തെട്ട്‍കാരന് ആറുവർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

പാലക്കാട് : ഒൻപത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കനായ പ്രതിക്ക് ആറു വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം സ്വദേശി രാമചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴ തുകയായ അമ്പതിനായിരം രൂപ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നൽകണം. അമ്പതിനായിരം രൂപ നൽകാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2020 ലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Latest news
POPPULAR NEWS