സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ സമൂഹഗാനം വരെ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് ; വൈറലായി ബിന്ദുപണിക്കരും മകളും

ലോക്ക് ഡൗൺ ആയതിനാൽ പലരും വീട്ടിലിരിക്കുമ്പോൾ നേരം പോക്കിന് വേണ്ടി എന്തെങ്കിലുമൊക്കെ ചിന്തിച്ചു ചെയ്തു കൊണ്ടിരിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ താരങ്ങളും ലോക്ക് ഡൗൺ സമയത്ത് നേരം പോക്കിന് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുകയും അത് സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കുകയും ചെയ്യുന്നത് നാം മിക്കപ്പോഴും കാണാറുണ്ട്. എന്നാൽ ഈ സമയത്ത് കൂടുതൽ ആളുകളും സമയം പോകാൻ വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് ടിക് ടോക്കാണ്.

സിനിമാ താരമായ ബിന്ദു പണിക്കരുടെയും മകളുടെയും ടിക് ടോക്ക് വീഡിയോ ഇപ്പോൾ ടിക്കറ്റ് ടോക്കിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഡാൻസിനും പാട്ടിനുമൊക്കെ മിടുക്കിയായിരുന്നുവെന്നും താരം പറയുന്നു. സമൂഹഗാനം ഒറ്റയ്ക്ക് പടിയിട്ടുണ്ടെന്നും ടിക്ക് ടോക്കിൽ മിക്ക ആളുകളും ഈ ഡയലോഗിന് നല്ലരീതിയിൽ അഭിനയിക്കാറുണ്ട്. എന്നാൽ ഇത്തവണ ഡയലോഗുമായി ബിന്ദു പണിക്കർ തന്നെയാണ് എത്തിയിരിക്കുന്നത്. കൂടെ മകൾ അരുന്ധതിയുമുണ്ട്.

Also Read  ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒറ്റ വാശി മാത്രമേ ഉണ്ടായുള്ളൂ ; ജയിൽ ജീവിതം ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ശാലു മേനോൻ

സിനിമയിൽ യമുനാറാണി എന്ന കഥാപാത്രത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയായാണ് ബിന്ദു സിനിമയിൽ അഭിനയിച്ചപ്പോൾ പറഞ്ഞ ഡയലോഗാണ് ഇപ്പോൾ ബിന്ദു പണിക്കരും മകൾ അരുന്ധതിയും ചേർന്നു ടിക് ടോക്കിൽ അവതരിപ്പിച്ചത്. മകൾ കല്യാണിയുടെ ടിക് ടോക്ക് ഐഡിയിൽ കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്യാണിയുടെ ടിക് ടോക്ക് വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2003 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹം കഴിക്കുന്നത്. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ കുട്ടിയാണ് അരുന്ധതി.