സ്‌കൂളുകളിൽ ഒരു മതം മാത്രം പ്രത്യേകം പഠിപ്പിക്കേണ്ടെന്ന് കോടതി

എറണാകുളം : സംസ്ഥാനത്ത് മത പതനത്തിന് നിയന്ത്രണം. ഒരു മതം മാത്രം പ്രത്യേകം പഠിപ്പിക്കേണ്ടെന്ന് കോടതി. ആർ ടി ഇ നിയമത്തിന് കീഴിലുള്ള സ്‌കൂളിലായിരിക്കും നിയന്ത്രണം. ആർ ടി ഇ യുടെകീഴിൽ ഉള്ള സ്‌കൂളുകളിൽ മത പഠനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഈ ഇടപെടൽ.

സർക്കാർ അടച്ച് പൂട്ടിയ മണക്കാട്ടെ ഹിദായ എജ്യുകേഷണൽ ആന്റ് ചാരിറ്റി ട്രസ്റ്റ് നൽകിയ റിട്ട് പെറ്റീഷൻ പരിഗണിക്കവെയാണ് കോടതിയുടെ തീരുമാനം. പ്രത്യേക മത വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മാത്രം അഡ്മിഷൻ നൽകി മതം പഠിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകൾ ചിലത് അടച്ച് പൂട്ടിയിരുന്നു. ഇതിനെതിരെ സ്‌കൂളുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.