സ്‌പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ക്ലാസ് മുറിയിൽ വെച്ച് പീഡനം ; വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ : കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിസിക്സ് അധ്യാപകൻ മിഥുൻ ചക്രവർത്തി (31) ആണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാർത്ഥിനിയുമായി വാട്സാപ്പിൽ സൗഹൃദം സ്ഥാപിച്ച അധ്യാപകൻ സ്‌പെഷ്യൽ ക്ലാസ് ഉണ്ടെന്ന വ്യാജേന വിദ്യാർത്ഥിനിയെ സ്‌കൂളിൽ വിളിച്ച് വരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

നിരവധി തവണ അധ്യാപകൻ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പീഡന വിവരം പുറത്തായത്. അതേസമയം പീഡന വിവരം മൂടിവയ്ക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. അധ്യാപകന് പുറമെ സ്‌കൂൾ പ്രിന്സിപാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു.

  വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർത്ഥിനി മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കിയത്. വാട്സാപ്പ് വഴിയാണ് പെൺകുട്ടിയുമായി അധ്യാപകൻ സൗഹൃദമുണ്ടാക്കിയത്. അധ്യാപകനെ വിശ്വസിച്ച് സ്‌കൂളിലെത്തിയ പെൺകുട്ടിയെ ക്‌ളാസ്സ് റൂമിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പെൺകുട്ടി സുഹൃത്തുക്കളെ വിളിച്ച് പീഡിപ്പിക്കപ്പെട്ട വിവരം വെളുപ്പെടുത്തിയിരുന്നു.

Latest news
POPPULAR NEWS