സർക്കാർ കൂടെയല്ല മുൻപിലുണ്ട് ; 87 ലക്ഷം കുടുംബങ്ങൾക്ക് 16 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റ്

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാൻ ഒരുങ്ങി സർക്കാർ.വിതരണം ചെയ്യുന്ന കിറ്റിൽ 16 ഇനങ്ങളാണ് ഉണ്ടാകുക.വിതരണത്തിന് ഏകദേശം 80 കോടിയിൽ അധികം ചിലവ് വരുമെന്നാണ് വില ഇരുത്തൽ. ഇ മാസം മധ്യത്തോടെ കൂടി വിതരണം ഉണ്ടാകും.

87 ലക്ഷം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യ ധന്യ കിറ്റിൽ റേഷൻ കടകൾ വഴിയോ സന്നദ്ധ സേവന സംഘടനകൾ വഴിയോ നടത്താം എന്നാണ് സർക്കാർ കണക്ക് കൂട്ടൽ. കിറ്റിൽ സൺ ഫ്ളവർ ഓയിൽ, ഉപ്പ്, ചെറുപയർ, കടല, ഉഴുന്ന്, മുളക്, പഞ്ചസാര, തേയില, സോപ്പ്, മല്ലി, സാംബാർ പരിപ്പ്, കടുക്, റവ, വെളിച്ചെണ്ണ, ആട്ട എന്നിവ ഉണ്ടാകും. ഭക്ഷ്യധാന്യ കിറ്റ് വേണ്ടാത്തവർക്ക് അറിയിക്കാൻ ഉള്ള നമ്പറും ഉടൻ ലഭ്യമാകും.

Also Read  ബഹുമനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ അറിയുന്നതിനു വേണ്ടി ഞങ്ങളെ കാണാതെ പോകരുതേ