തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് നിസ്കാരം നടത്തിയ പതിനൊന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ ജുമാ അത്തെ മസ്ജിദിലാണ് നിസ്കാര ചടങ്ങുകൾ നടത്തിയത്. സംഭവത്തിൽ പള്ളി കമ്മിറ്റിയുടെ പ്രസിഡന്റിനെയും സെക്രട്ടറിയേയുമടക്കം മുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6:45 നാണു നിർദേശങ്ങൾ ലംഘിച്ചുകൊണ്ടു നിസ്കാരം നടത്തിയത്.
സംഭവത്തിൽ പെരിങ്ങിമല, തെന്നൂർ സ്വദേശികളായ ഷമീം (39), ബഷീർ (55), നസീം (39), ബുഹാരി (39), നിസാർ മുഹമ്മദ് സുൾഫി (48), സജീർ (27), റഷീദ് (64), അബ്ദുൽ റൗഫ് (23), മുഹമ്മദ് റിയാസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോട്ടയം ഈരാറ്റുപേട്ടയിലും ഇത്തരത്തിൽ സ്കൂളിൽ വെച്ച് നിസ്കാരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.