സർക്കാർ നിർദേശങ്ങൾ ലംഘിച്ചു വിവാഹം നടത്തിയ മുസ്ലിംലീഗ് വനിതാ നേതാവിനെതിരെ കേസ്

സർക്കാർ നിർദേശങ്ങളെ ലംഘിച്ചുകൊണ്ട് വിവാഹം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് വനിതാ നേതാവ് അഡ്വ നൂര്ബിന റഷീദിനും മകനുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയാണ് നൂർബിന. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും വനിതാ കമ്മീഷൻ അംഗം കൂടിയാണ് നൂർബിന. സർക്കാർ നിർദേശങ്ങൾക്ക് വിലകല്പിക്കാതെ അൻപതോളം ആളുകളെ പങ്കെടുപ്പിച്ചു കല്യാണം നടത്തുകയായിരുന്നു.

മാർച്ച് 14നാണ് മകൻ അമേരിക്കയിൽ നിന്നുമെത്തിയത്. തുടർന്ന് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നൂര്ബിനയുടെ മകളുടെ കല്യാണം സ്വന്തം വീട്ടിൽ വെച്ച് തന്നെയായിരുന്നു നടത്തിയത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മകനെയും കല്യാണത്തിൽ പങ്കെടുപ്പിച്ചത് സർക്കാർ നിർദേശങ്ങളെ ലംഘിച്ചു കൊണ്ടാണ്. തുടർന്ന് ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇവർക്കെതിരെ നടപടിഎടുക്കാൻ തീരുമാനമായത്.

  വനിത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജമുറിയിൽ മരിച്ച നിലയിൽ

Latest news
POPPULAR NEWS