സർക്കാർ നീതികേടു കാണിച്ചാൽ കോവിഡിന്റെ നിയമങ്ങളും നടപടികളും വലിച്ചെറിഞ്ഞുകൊണ്ട് പ്രക്ഷോഭം നടത്തുമെന്ന് കെ സുധാകരൻ

കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്ന് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ സംഘടിപ്പിച്ച മാർച്ചിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞു. യുഎഇ കോൺസുലേറ്റ് വഴി സ്വപ്ന സുരേഷും സംഘവും നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read  ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന

നീതികേട് കാണിച്ചാൽ കോവിഡ് നിയന്ത്രണങ്ങളും നടപടികളും തള്ളിക്കളഞ്ഞുകൊണ്ട് പ്രക്ഷോഭത്തിന്റെ തീചൂളയില് കേരളത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ രീതിയിൽ കെ സുധാകരൻ ആരോപണങ്ങളും ഉയർത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് ആസ്ഥാനമന്ദിരമായി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.