തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ വിസിറ്റിംഗ് കാർഡിൽ സർക്കാർ മുദ്ര. ഐടി വകുപ്പിൽ സ്വപ്നയെ താൽക്കാലികമായാണ് നിയമിച്ചിരിക്കുന്നതെന്നുള്ള സർക്കാരിന്റെ അവകാശവാദത്തെ പൊളിച്ചടുക്കികൊണ്ട് ശബരീനാഥ് എംഎൽഎയാണ് ഇപ്പോൾ ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കേരള സർക്കാരിന്റെ സ്പേസ് പാർക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൌസ് കൂപ്പര്സ് മുഖാന്തരം Operations Manager തസ്തികയിൽ ഇന്റർവ്യൂയില്ലാതെ ഉന്നത ശമ്പളത്തിൽ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാർഡ് ഒന്ന് കാണണം…
സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ, സെക്രട്ടറിയേറ്റിനു എതിർവശം KIIFB ബിൽഡിംഗിൽ വിശാലമായ ഓഫീസ്… എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്! എന്നെ കുറിപ്പ് കൂടിയാണ് വിസിറ്റിംഗ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
വിസിറ്റിംഗ് കാർഡിൽ സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, മെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങളെല്ലാം നൽകിയിട്ടുണ്ട്. എന്നിട്ട് സർക്കാർ ഉന്നയിക്കുന്നത് ഏതോ കോൺട്രാക്റ്റ് തൊഴിലാളി ആണെന്നാണ്, ശബരീനാഥ് ഫേസ്ബുക്കിൽ കുറിച്ചു.