തിരുവനന്തപുരം : ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധന, ടാക്സ് ഇളവ് തുടങ്ങിയതിന് പുറമെ നിലവിലുള്ള നിരക്ക് ചിലവുകൾക്ക് ആനുപാതികമായി വർധിപ്പിക്കണമെന്ന് ആവിശ്യപെട്ടാണ് സമരം.
ചർച്ചകൾ നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും ബസ് ഉടമകൾ ആരോപിക്കുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ അംഗീകരിച്ച ഞങ്ങളുടെ ന്യായമായ ആവിശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാവുന്നില്ലെന്നും ബസുടമകൾ പറയുന്നു. ഒരു മാസത്തിനകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതുവരെ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ബസുടമകൾ പറയുന്നു.
◉ തളിപ്പറമ്പിൽ ഭർത്താവിന്റെ സമ്മതത്തോടെ ഭാര്യയെ സുഹൃത്ത് ലൈംഗീകമായി പീഡിപ്പിച്ചു ; പരാതിയുമായി യുവതി