സർവകലാശാല കാരണം ഞങ്ങളുടെ ഭാവി തകരും ; എം ജി സർവ്വകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥിനി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എം ജി സർവകലാശാലയുടെ പരീക്ഷകളിൽ മാറ്റമില്ലാതെ നടത്താൻ തീരുമാനിച്ചതിനെതിരെ വിദ്യാർത്ഥിനി രംഗത്ത്. പരീക്ഷ നടത്താനുള്ള തീരുമാനം ഞങ്ങളുടെ ഭാവി നശിപ്പിക്കാനുള്ളതാണ്. പോര്ഷനുകൾ തീരാതെ എങ്ങനെയാണ് പരീക്ഷ എഴുത്തുകയെന്നും. ഇനി എഴുതിയാൽ തന്നെ ഒരു പേപ്പർ നഷ്ടപ്പെട്ടാൽ ഒരു വര്ഷം നഷ്ടപ്പെടുമെന്നും ബിരുദ വിദ്യർത്ഥിനി ആതിര പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ആതിര തന്റെ ആശങ്കയും അമർഷവും അറിയിച്ചത്.

ആതിരയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ ;

എം ജി സർവകലാശാലയുടെ കീഴിലുള്ള ഡിഗ്രി വിദ്യാർഥികൾക്കായി വരുന്ന തിങ്കളാഴ്ച മുതൽ നടത്തുവാനിരുന്ന എക്സാമുകൾക്ക് മാറ്റമില്ല. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയാണ് ഈ തീരുമാനം.. കേൾക്കുമ്പോ സർവ്വകലാശാലയോട് ഒരു ബഹുമാനമൊക്കെ തോന്നും അല്ലേ.. കുട്ട്യോളുടെ ഭാവിയിൽ എന്താ ഒരു ഉത്ഖണ്ഡ.. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി എന്ന നിലയിൽ എനിക്കും ബഹുമാനം തോന്നുന്നുണ്ട്.ഇന്നേ വരെ ഒരു പരീക്ഷ പോലും പഠിക്കാതെ എഴുതിയിട്ടില്ല.. മാറ്റിവയ്ക്കാൻ പറഞ്ഞിട്ടുമില്ല… പക്ഷേ ഇപ്പോഴും ഒരു സംശയം മാത്രം ബാക്കിയുണ്ട്. പോർഷനുകൾ കൃത്യമായി തീർക്കാതെ എന്തിനാ ഇങ്ങനൊരു എക്സാം..? ഇപ്പോൾ ഈ എക്സാം കൃത്യമായി നടത്തുവാൻ കാട്ടുന്ന ആത്മാർത്ഥത എന്തേ ക്ലാസ്സുകൾ കൃത്യമായി നടത്തുന്നതിലും റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്നതിലും കാണിച്ചില്ല? അങ്ങിനെ ചെയ്തിരുന്നേൽ മനഃസമാധാനമായി പോയിരുന്നു എക്സാം എഴുതാമായിരുന്നു….

സത്യത്തിൽ ഞാനുൾപ്പെടെ ഒരു കൂട്ടം വിദ്യാർഥികൾ ഇപ്പോൾ വല്ലാത്തൊരു മാനസിക പിരിമുറുക്കത്തിൽ ആണ്. ഒരു സെമസ്റ്റർ എന്നാൽ 90 വർക്കിങ് ഡേയ്‌സ്. അതിലാണേൽ മര്യാദയ്ക്ക് ക്ലാസ്സുകൾ ഉണ്ടായിരുന്നത് വെറും 30-40 ദിവസം. എന്തിന് പറയുന്നു കഴിഞ്ഞ വർഷം എഴുതിയ രണ്ടാം സെമസ്റ്റർ എക്സാമിന്റെ റിസൾട്ട്‌ പോലും ഇതുവരെയും വന്നിട്ടില്ല. പഠിപ്പിക്കാൻ കാട്ടാത്ത ആത്മാർഥതയാണ് ഇപ്പോൾ ഈ എക്സാം നടത്തുന്നതിൽ കാട്ടുന്നത്. അതും കേരളക്കര കൊറോണയുടെ ഭീതിയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ..! 30-40 km സഞ്ചരിച്ചു കോളേജിൽ വരുന്ന വിദ്യാർത്ഥികളുടെയും എക്സാം ഹാളിൽ ഉണ്ടാക്കുന്ന ബാക്കി വ്യക്തികളെയും കോവിഡ്-19 ബാധിക്കില്ലെന്ന് ന്താണ് ഉറപ്പ്? ഹോസ്റ്റലുകൾ അടച്ചു പൂട്ടുമ്പോൾ മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്ത് ചെയ്യും? പഠിക്കാൻ ബുക്ക്‌ എടുക്കാൻ ലൈബ്രറിയെ ആശ്രയിക്കാമെന്ന് വച്ചാലോ ഫെബ്രുവരി 28 മുതൽ ലൈബ്രറിയിൽ നിന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ബുക്ക്‌ എടുക്കാൻ കഴിയില്ല കോളേജിൽ നിന്നുള്ള അറിയിപ്പ്… വല്ലാത്ത പിരിമുറുക്കത്തിൽ ആണ് ഒരു വശത്തു പോർഷനുകൾ തീരാത്തതിന്റെ ടെൻഷൻ ആണേൽ മറു വശത്തു കൊറോണ. മനസമാധാനത്തോടെ പുറത്തേക്ക് ഇറങ്ങാൻ പോലും പേടി ആണ് എന്തിനു.. മര്യാദയ്ക്ക് ഒരു ബസ് സർവീസ് പോലും ഇപ്പോൾ ഇല്ല. സർക്കാർ നിർദ്ദേശങ്ങൾ കര്ശനമായുള്ള ഈ സാഹചര്യത്തിൽ എക്സാം അല്പമൊന്ന് നീട്ടിയാൽ എന്താണ് നഷ്ടം… അതിലൂടെ ഞങ്ങടെ ഭാവി തുലഞ്ഞു പോകുമോ?
തുലയും… സർവ്വകലാശാല കാരണം ഞങ്ങളുടെ ഭാവി തകരും ! ഉന്നതവിദ്യാഭ്യാസവും സ്വപ്നങ്ങളുമായി നടക്കുന്ന ഞങ്ങള്ക് ഈ സെമസ്റ്റെറിൽ ഒരു പേപ്പർ നഷ്ട്ടപെട്ടാൽ പോകുന്നത് 1 വർഷം… എന്തിനാണ് ക്ലാസുകൾ നിർത്തി വച്ചത്…? എങ്ങനെ എങ്കിലും ഓടിച്ചെങ്കിലും ബാക്കിയുള്ള പോർ
ഷനുകൾ കൂടി ഞങ്ങളെ പഠിപ്പിച്ചു തീർതേനേ… ആരോടാണ് സർവ്വകലാശാല ഈ വാശി കാട്ടുന്നത്????
ഈ സാഹചര്യത്തിൽ എക്സാം എഴുതാൻ വന്ന ഏതേലും ഒരു വിദ്യാർത്ഥിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാമോ??
ചോദ്യങ്ങൾ ഒരുപാട് ആണ് ഒന്നിനും ഉത്തരം ഇല്ല

Also Read  മകൻ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് 54 മത്തെ വയസിൽ പിറന്നത് ഇരട്ടി മധുരവുമായി ഇരട്ടകുട്ടികൾ