ഹത്രാസ് പീഡനം ; പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ രാഹുൽഗാന്ധി പോകുന്നത് തമാശ പറഞ്ഞ് ചിരിച്ച് വീഡിയോ വിവാദത്തിൽ

ലക്നൗ : ഹത്രാസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും പോകുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടു. കാറിനകത്ത് തമാശ പറഞ്ഞ് ചിരിച്ച് രസിച്ചാണ് ഇരുവരും യാത്ര തുടർന്നത്.

ദുഖിതരായ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കലാണോ അതോ രാഷ്ട്രീയ മുതലെടുപ്പാണോ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചെയ്യുന്നതെന്ന ചോദ്യവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

Also Read  വ്യാജ വാർത്ത പ്രചരിപ്പിച്ച ശ്രീകണ്ഠൻ നായരെ അറസ്റ്റ് ചെയ്തു